Total Pageviews

ധര്മസോപാനം

on Saturday, December 8, 2012

 സലിം കൂട്ടായി

ദുര്‍ബലമാം ശരീരത്തില്‍ മഹത്തമാം ആത്മചൈതന്യം
ആഴക്കടലിന്‍ കൊളുകള്‍ക്കിടയില്‍ ദീപസ്തംഭം
അഹിംസ, ശാന്തിയാല്‍ പരമ പവിത്രമാം ജീവിതം
മുനിഞ്ഞു കത്തും തിരകല്‍ക്കിടയിലും
അണയാത്ത ജ്വാലാമുഖി
ശുദ്ധജലം, പഴം, ചോറില്‍കുരുത്ത ശരീരം
ആകര്‍ഷകമല്ല ഈ രൂപം, പക്ഷേ
കര്മ്മശ്രാന്തമനന്തമാം ക്ഷമ
അളവറ്റ സൗഹൃദത്താലേറെ ആകര്ഷം
അളവറ്റ  സ്നേഹത്തിലുമാകര്‍ഷകം
കരുണയും  മര്യാദയും ചാലിച്ച സഹവാസം
ശത്രുവിനോടു പോലും സ്നേഹം
അന്യാശ്രയ- അടിമത്ത ചേറ്റിലാണ്ട 
സ്വജനതയെ  സമുജ്വലമാം 
ധര്മസോപാനരഥത്തിലാനയിച്ച 
സത്യതേജസ്സിന്‍ രശ്മി 
ആലസ്യത്തിലാണ്ട ജനതയെ 
കര്മവിപാകത്താല്‍ തട്ടിയുണര്‍ത്തി
സായിപ്പിന്‍ സിംഹാസനത്തിന്‍ വേരിളക്കിയ
ബാപ്പു, എന്‍റെ രാഷ്ട്രപിതാവ് 


Published in Malayalam News, Jeddah on Sunday,December 2-2012

ത്യാഗസ്മൃതി

on Thursday, December 6, 2012

സലിം കൂട്ടായി

ഖലീലുള്ള നബിയേ, ഇബ്രാഹീം നബിയേ
അള്ളാഹുവിന്‍ കാരുണ്യം നേടിയ നബിയേ
പരീക്ഷണ കടലിന്‍ അഗാധതയില്‍ നിന്നും
ദഅവത്തിന്‍ മുത്തുകള്‍ വിതറിയ നബിയേ
ഊറും, സിറിയയും, മിസിറും, പിന്നെ
ഫലസ്തീനും താണ്ടി മക്കയിലെത്തി
സാറയും ഹാജറയും പത്നിമാരായി
ഹാജറയില്‍ നിന്നും ഇസ്മായില്‍ പിറന്നു
ലോകത്തിനാകെ നീരൊഴുക്കേകി
സംസം പിറന്നു ത്യാഗത്തിന്‍ സ്മരണയില്‍
സഫയും മര്‍വയും
കോരിത്തരിച്ചു, മക്ക വളര്‍ന്നു
മാനവരാശിക്ക് ആശാകേന്ദ്രമായി
മസ്ജിദുല്‍ ഹറമും
ഈമാനിന്‍ സ്തംഭമായി ഹജ്ജിന്‍ കര്‍മ്മവും.

Published in Malayalam News, Jeddah on Sunday, October 21-2012