Total Pageviews

ധര്മസോപാനം

on Saturday, December 8, 2012

 സലിം കൂട്ടായി

ദുര്‍ബലമാം ശരീരത്തില്‍ മഹത്തമാം ആത്മചൈതന്യം
ആഴക്കടലിന്‍ കൊളുകള്‍ക്കിടയില്‍ ദീപസ്തംഭം
അഹിംസ, ശാന്തിയാല്‍ പരമ പവിത്രമാം ജീവിതം
മുനിഞ്ഞു കത്തും തിരകല്‍ക്കിടയിലും
അണയാത്ത ജ്വാലാമുഖി
ശുദ്ധജലം, പഴം, ചോറില്‍കുരുത്ത ശരീരം
ആകര്‍ഷകമല്ല ഈ രൂപം, പക്ഷേ
കര്മ്മശ്രാന്തമനന്തമാം ക്ഷമ
അളവറ്റ സൗഹൃദത്താലേറെ ആകര്ഷം
അളവറ്റ  സ്നേഹത്തിലുമാകര്‍ഷകം
കരുണയും  മര്യാദയും ചാലിച്ച സഹവാസം
ശത്രുവിനോടു പോലും സ്നേഹം
അന്യാശ്രയ- അടിമത്ത ചേറ്റിലാണ്ട 
സ്വജനതയെ  സമുജ്വലമാം 
ധര്മസോപാനരഥത്തിലാനയിച്ച 
സത്യതേജസ്സിന്‍ രശ്മി 
ആലസ്യത്തിലാണ്ട ജനതയെ 
കര്മവിപാകത്താല്‍ തട്ടിയുണര്‍ത്തി
സായിപ്പിന്‍ സിംഹാസനത്തിന്‍ വേരിളക്കിയ
ബാപ്പു, എന്‍റെ രാഷ്ട്രപിതാവ് 


Published in Malayalam News, Jeddah on Sunday,December 2-2012

ത്യാഗസ്മൃതി

on Thursday, December 6, 2012

സലിം കൂട്ടായി

ഖലീലുള്ള നബിയേ, ഇബ്രാഹീം നബിയേ
അള്ളാഹുവിന്‍ കാരുണ്യം നേടിയ നബിയേ
പരീക്ഷണ കടലിന്‍ അഗാധതയില്‍ നിന്നും
ദഅവത്തിന്‍ മുത്തുകള്‍ വിതറിയ നബിയേ
ഊറും, സിറിയയും, മിസിറും, പിന്നെ
ഫലസ്തീനും താണ്ടി മക്കയിലെത്തി
സാറയും ഹാജറയും പത്നിമാരായി
ഹാജറയില്‍ നിന്നും ഇസ്മായില്‍ പിറന്നു
ലോകത്തിനാകെ നീരൊഴുക്കേകി
സംസം പിറന്നു ത്യാഗത്തിന്‍ സ്മരണയില്‍
സഫയും മര്‍വയും
കോരിത്തരിച്ചു, മക്ക വളര്‍ന്നു
മാനവരാശിക്ക് ആശാകേന്ദ്രമായി
മസ്ജിദുല്‍ ഹറമും
ഈമാനിന്‍ സ്തംഭമായി ഹജ്ജിന്‍ കര്‍മ്മവും.

Published in Malayalam News, Jeddah on Sunday, October 21-2012 

on Tuesday, July 10, 2012

പ്രാണസഖി 
            സലിം കൂട്ടായി, ജിദ്ദ

പ്രണയം വിതുമ്പിയ വസന്തങ്ങളില്‍ 
പ്രണയിനി തന്നൊരു നൊമ്പരത്തിന്‍
അതിതീക്ഷ്ണ ജ്വാലയാം ജീവിത നൗകയെ-
തന്നൊരു മനസ്വിനി 
ഞാനറിയതെയെന്‍ അകക്കരളിന്‍ പ്രണയത്തെ 
മിന്നല്‍പിണരിനാല്‍ 
വേര്‍തിരിച്ചെടുത്തതെന്തേ
സ്നേഹവസന്തങ്ങള്‍ 
ചാലിച്ച കട്ടുതേനിന്‍ 
മട്ടുപോലും-
നാം ഊറ്റിക്കുടിച്ചതല്ലേ
സ്നേഹാമ്ര്തം പുരട്ടിയ 
മുള്ളുകളാല്‍ നീയെന്‍ 
അകക്കാമ്പില്‍ വിരിയിച്ചതെന്തേ 
എന്നിലെ പ്രണയത്തെ ഊയലാട്ടിയ-
മാസ്മര മധുമാലിനി യാഥാര്‍ത്ഥ്യമാകുന്ന 
അച്ചാറു തന്നെന്നെ സങ്കല്‍പ്പഭക്ഷണം
തീറ്റിച്ചതെന്തേ അകതാരിന്‍
ആഴിയില്‍ 
പ്രണയത്തിന്‍ മുത്തുകള്‍ 
ഒരുമിച്ചു വാരിയതോര്‍മ്മയില്ലേ?
എന്നിട്ടുമെന്തേ സാഗരതീരത്ത്
അര്‍ധചന്ദ്രനെപ്പോല്‍ തെന്നിമാറി?



Published in Malayalam News, Jeddah on Sunday, March 25 2012

ആന്ധ്യം

on Tuesday, December 6, 2011

ആന്ധ്യം
സലീം കൂട്ടായി , ജിദ്ദ
----------------------------

അന്ധന്‍ ഞാനൊരന്ധന്‍
ചരാചരങ്ങളും ഭാവനയില്‍ കാണാത്തൊരന്ധന്‍
വളവും തിരിവും നേരും നെറിയും
അകംപുറവും തിരിച്ചറിയാത്തൊരന്ധന്‍
ഇരുളും വെളിച്ചവും നിഴലിനും
പിടി കൊടുക്കാത്തൊരന്ധന്‍
ധര്‍മവുമധര്‍മവും കൊമ്പ് കോര്‍ക്കുമ്പോള്‍
സ്പര്‍ശിച്ചറിയാത്തൊരന്ധന്‍
അകളങ്കമനസ്സിനംഗഭംഗി
അറിയാത്തൊരന്ധന്‍
അങ്ങാടിപ്പെണ്ണും അങ്ങാടിപ്പാട്ടും 
തിരിച്ചറിയാത്തൊരന്ധന്‍
എങ്കിലും ഞാനല്ലൊരന്ധന്‍
അകമലരിന്‍ അകക്കണ്ണില്‍
സര്‍വതും കാണുന്നൊരന്ധന്‍
കണ്ണുള്ലോര്‍ക്കറിയില്ല
കണ്ണിന്‍ മഹത്വമന്ധനറിയാം
ഈ കണ്ണിന്‍ ദുഃഖം


Published in Malayalam News, Jeddah on Sunday, November 27, 2011.

അമ്മ

on Thursday, February 24, 2011

സലീം കൂട്ടായി , ജിദ്ദ 
----------------------------

അമ്മേ അമ്മേ 
അമ്മ തന്ന മുലപ്പാലല്ലേ 
അമൃതിലും മേലെ ദിവ്യാമൃതം 
ആരോരുമറിയാത്ത ലോകത്ത് നിന്ന് 
വിരുന്നുകാരനായ് വന്നവന്‍ ഞാന്‍ 
ആ ദിനം മുതല്‍ക്കെ വര്‍ഷിച്ചതല്ലേ 
ഈ പ്രണയമെന്നില്‍
ശൈശവത്തിലും യൗവനത്തിലും
കാലിടറാതെ സൂക്ഷിച്ചതല്ലേ 
പേ റ്റു നോവിന്‍ അഗാധയിലും 
പ്രണയിച്ചതല്ലേ യെന്നെ
പ്രണയത്തിന്‍ വിത്തുകള്‍ വിതറാന്‍ ആശിച്ച തല്ലെ
താരാട്ട് പാട്ടിന്‍ 
അലയൊലികള്‍ കൊണ്ടെന്നെ 
സ്നേഹസ്മൃതിയിലേക്ക് നയിച്ച തല്ലെ?
തെറ്റും ശരിയും അറിയാത്ത കാലത്ത് 
ആദിയില്‍ വചനം തന്നതല്ലേ 
ലോല ഹൃതയത്തിന്‍ വേവലാതി യകറ്റാന്‍
ഒരു പാട് നാളുകള്‍ സഹിച്ചതല്ലെ ..

Published in Malayalam News, Jeddah on 2009 July 05, sunday.

സഹധര്‍മിണി

on Thursday, February 17, 2011

സലിം കൂട്ടായി , ജിദ്ദ 
----------------------------

എത്ര യുഗങ്ങള്‍ ആവാഹിച്ചവള്‍
ഭാരവും ഭാണ്ഡവും താങ്ങുന്നവള്‍
ഭാഗ്യവും ഫലവും ചുരത്തുന്നവള്‍
കുംഭമാസ ച്ചൂടില്‍ വിരുന്നുകാരിയായി വന്ന 
കുളിര്‍ക്കാറ്റ് പോലെ 
ഉണര്‍വിന്‍ ദീപാഗ്നി കൊളുത്തിയവള്‍
അന്ധകാരമാം മനസ്സില്‍ 
സ്നേഹമാം രശ്മിയാല്‍
ജീവിത വെളിച്ചത്തിലേക്ക് ആനയിച്ഛവള്‍
ജീവന്‍ ഉല്പത്തി നിലനിര്‍ത്തുന്നതും 
ജീവിത മാഹാത്മ്യം രചിച്ചതും 
മനുഷ്യ സംസ്കൃതി 
വിസ്ഫോടനമായി തീര്‍ത്തതുമ വള്‍
ആശാ നിരാശകള്‍ 
തളര്‍ത്തി ല്ലൊ രുകാലവും 
എത്ര ക്ഷോഭിച്ച തിരമാലകള്‍ പോലും 
കരയോടടുക്കുമ്പോള്‍ സൗമ്യം
പൈതങ്ങളെ പോലെ 
പൈതലായ് തീര്‍ന്നവള്‍

Published in Malayalam News, Jeddah on 2010 September 26, sunday.

ഇഷ്ടം

on Wednesday, February 9, 2011

 സലീം കൂട്ടായി , ജിദ്ദ
---------------------------

ഇഷ്ടം 
എനിക്കൊരിഷ്ടം 
ആരോരു മരിയാത്തോരിഷ്ടം 
ആദിയില്‍ തോന്നിയൊരിഷ്ടം 
ആഴമറിയാത്തോരിഷ്ടം 
ചെമ്പനീര്‍പൂവിന്‍ വസന്തം 
ചെമ്പകത്തേനിന്‍ സുഗന്ധം 
ആമ്പല്‍ പൂവിന്‍ ഇതളില്‍ 
തേന്‍ നുകരാന്‍ റാണിക്കിഷ്ടം 
അല കടലിന്‍ അഴകില്‍ 
കാറ്റിനു മുണ്ടോരിഷ്ടം
ആകാശ ഗംഗയെ പോലെ 
അനന്തമായ് തോന്നിയൊരിഷ്ടം 
ആദമിനുണ്ടായോരിഷ്ടം
ഹവ്വക്കു മുണ്ടായോരിഷ്ടം


Published in Malayalam News, Jeddah, KSA on 2009 December 6 Sunday