Total Pageviews

അമ്മ

on Thursday, February 24, 2011

സലീം കൂട്ടായി , ജിദ്ദ 
----------------------------

അമ്മേ അമ്മേ 
അമ്മ തന്ന മുലപ്പാലല്ലേ 
അമൃതിലും മേലെ ദിവ്യാമൃതം 
ആരോരുമറിയാത്ത ലോകത്ത് നിന്ന് 
വിരുന്നുകാരനായ് വന്നവന്‍ ഞാന്‍ 
ആ ദിനം മുതല്‍ക്കെ വര്‍ഷിച്ചതല്ലേ 
ഈ പ്രണയമെന്നില്‍
ശൈശവത്തിലും യൗവനത്തിലും
കാലിടറാതെ സൂക്ഷിച്ചതല്ലേ 
പേ റ്റു നോവിന്‍ അഗാധയിലും 
പ്രണയിച്ചതല്ലേ യെന്നെ
പ്രണയത്തിന്‍ വിത്തുകള്‍ വിതറാന്‍ ആശിച്ച തല്ലെ
താരാട്ട് പാട്ടിന്‍ 
അലയൊലികള്‍ കൊണ്ടെന്നെ 
സ്നേഹസ്മൃതിയിലേക്ക് നയിച്ച തല്ലെ?
തെറ്റും ശരിയും അറിയാത്ത കാലത്ത് 
ആദിയില്‍ വചനം തന്നതല്ലേ 
ലോല ഹൃതയത്തിന്‍ വേവലാതി യകറ്റാന്‍
ഒരു പാട് നാളുകള്‍ സഹിച്ചതല്ലെ ..

Published in Malayalam News, Jeddah on 2009 July 05, sunday.

4 comments:

Unknown said...

Saleem Bhai,

Liked the poems.
These are poems with messages.
Please write more for the blog readers.

ഐക്കരപ്പടിയന്‍ said...

കവിത നന്നായി, പ്രമേയവും.....ആശംസകള്‍!
‘ജാലകം’ ഇന്സ്റ്റോ ള്‍ ചെയ്‌താല്‍ കൂടുതല്‍ വായനക്കാരെ ആകര്ഷി ക്കാം...

വിനുവേട്ടന്‍ said...

കവിത നന്നായിട്ടുണ്ട് സലീം...

കൂട്ടായിയിൽ എവിടെയാ? ഒരു മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ഞാനും കൂട്ടായിയിൽ ഉണ്ടായിരുന്നു... വാടിക്കലിൽ നിന്ന് ഗോമുഖത്തേക്ക് പോകുന്ന റൂട്ടിൽ ... അന്ന് ടിപ്പൂസൂൽത്താൻ റോഡ് വെറും മണൽ‌പ്പാത ആയിരുന്നു....

http://thrissurviseshangal.blogspot.com/

ഷാജു അത്താണിക്കല്‍ said...

അമ്മ മറക്കാനാവാത്ത ഈ ലോകത്തിലെ നമ്മുടെ സ്വത്ത് .....
അമ്മയെ മറന്നവനെ മനുഷ്യനെന്ന് വിളിക്കരുത്

നല്ല വരികള്‍

Post a Comment