സലീം കൂട്ടായി , ജിദ്ദ
---------------------------
ഇഷ്ടം
എനിക്കൊരിഷ്ടം
ആരോരു മരിയാത്തോരിഷ്ടം
ആദിയില്‍ തോന്നിയൊരിഷ്ടം
ആഴമറിയാത്തോരിഷ്ടം
ചെമ്പനീര്‍പൂവിന്‍ വസന്തം
ചെമ്പകത്തേനിന്‍ സുഗന്ധം
ആമ്പല്‍ പൂവിന്‍ ഇതളില്‍
തേന്‍ നുകരാന്‍ റാണിക്കിഷ്ടം
അല കടലിന്‍ അഴകില്‍
കാറ്റിനു മുണ്ടോരിഷ്ടം
ആകാശ ഗംഗയെ പോലെ
അനന്തമായ് തോന്നിയൊരിഷ്ടം
ആദമിനുണ്ടായോരിഷ്ടം
ഹവ്വക്കു മുണ്ടായോരിഷ്ടം
Published in Malayalam News, Jeddah, KSA on 2009 December 6 Sunday
Published in Malayalam News, Jeddah, KSA on 2009 December 6 Sunday
2 comments:
ഇഷ്ടം
എനിക്കൊരിഷ്ടം
...
അതെ പൂവിലും പുല്ലിലും സര്‍വ ചരാ ചരങ്ങളിലുമുണ്ട് ഒരിഷ്ട്ടം
Post a Comment