സലിം കൂട്ടായി , ജിദ്ദ
----------------------------
എത്ര യുഗങ്ങള്‍ ആവാഹിച്ചവള്‍
ഭാരവും ഭാണ്ഡവും താങ്ങുന്നവള്‍
ഭാഗ്യവും ഫലവും ചുരത്തുന്നവള്‍
കുംഭമാസ ച്ചൂടില്‍ വിരുന്നുകാരിയായി വന്ന
കുളിര്‍ക്കാറ്റ് പോലെ
ഉണര്‍വിന്‍ ദീപാഗ്നി കൊളുത്തിയവള്‍
അന്ധകാരമാം മനസ്സില്‍
സ്നേഹമാം രശ്മിയാല്‍
ജീവിത വെളിച്ചത്തിലേക്ക് ആനയിച്ഛവള്‍
ജീവന്‍ ഉല്പത്തി നിലനിര്‍ത്തുന്നതും
ജീവിത മാഹാത്മ്യം രചിച്ചതും
മനുഷ്യ സംസ്കൃതി
വിസ്ഫോടനമായി തീര്‍ത്തതുമ വള്‍
ആശാ നിരാശകള്‍
തളര്‍ത്തി ല്ലൊ രുകാലവും
എത്ര ക്ഷോഭിച്ച തിരമാലകള്‍ പോലും
കരയോടടുക്കുമ്പോള്‍ സൗമ്യം
പൈതങ്ങളെ പോലെ
പൈതലായ് തീര്‍ന്നവള്‍
Published in Malayalam News, Jeddah on 2010 September 26, sunday.
2 comments:
അതേ എല്ലാം അവള്‍ മതി നന്മ കൊയ്യാനും നരകം വിതക്കാനും എല്ലാം
നന്മയുള്ള വളായ് തീരട്ടെ അവള്‍.
കവിത നന്നായി ഇനിയും എഴ്ഹുതൂ ...
The example below 카지노사이트 shows how this betting system works when taking part in roulette
Post a Comment