Total Pageviews

അമ്മ

on Thursday, February 24, 2011

സലീം കൂട്ടായി , ജിദ്ദ 
----------------------------

അമ്മേ അമ്മേ 
അമ്മ തന്ന മുലപ്പാലല്ലേ 
അമൃതിലും മേലെ ദിവ്യാമൃതം 
ആരോരുമറിയാത്ത ലോകത്ത് നിന്ന് 
വിരുന്നുകാരനായ് വന്നവന്‍ ഞാന്‍ 
ആ ദിനം മുതല്‍ക്കെ വര്‍ഷിച്ചതല്ലേ 
ഈ പ്രണയമെന്നില്‍
ശൈശവത്തിലും യൗവനത്തിലും
കാലിടറാതെ സൂക്ഷിച്ചതല്ലേ 
പേ റ്റു നോവിന്‍ അഗാധയിലും 
പ്രണയിച്ചതല്ലേ യെന്നെ
പ്രണയത്തിന്‍ വിത്തുകള്‍ വിതറാന്‍ ആശിച്ച തല്ലെ
താരാട്ട് പാട്ടിന്‍ 
അലയൊലികള്‍ കൊണ്ടെന്നെ 
സ്നേഹസ്മൃതിയിലേക്ക് നയിച്ച തല്ലെ?
തെറ്റും ശരിയും അറിയാത്ത കാലത്ത് 
ആദിയില്‍ വചനം തന്നതല്ലേ 
ലോല ഹൃതയത്തിന്‍ വേവലാതി യകറ്റാന്‍
ഒരു പാട് നാളുകള്‍ സഹിച്ചതല്ലെ ..

Published in Malayalam News, Jeddah on 2009 July 05, sunday.

സഹധര്‍മിണി

on Thursday, February 17, 2011

സലിം കൂട്ടായി , ജിദ്ദ 
----------------------------

എത്ര യുഗങ്ങള്‍ ആവാഹിച്ചവള്‍
ഭാരവും ഭാണ്ഡവും താങ്ങുന്നവള്‍
ഭാഗ്യവും ഫലവും ചുരത്തുന്നവള്‍
കുംഭമാസ ച്ചൂടില്‍ വിരുന്നുകാരിയായി വന്ന 
കുളിര്‍ക്കാറ്റ് പോലെ 
ഉണര്‍വിന്‍ ദീപാഗ്നി കൊളുത്തിയവള്‍
അന്ധകാരമാം മനസ്സില്‍ 
സ്നേഹമാം രശ്മിയാല്‍
ജീവിത വെളിച്ചത്തിലേക്ക് ആനയിച്ഛവള്‍
ജീവന്‍ ഉല്പത്തി നിലനിര്‍ത്തുന്നതും 
ജീവിത മാഹാത്മ്യം രചിച്ചതും 
മനുഷ്യ സംസ്കൃതി 
വിസ്ഫോടനമായി തീര്‍ത്തതുമ വള്‍
ആശാ നിരാശകള്‍ 
തളര്‍ത്തി ല്ലൊ രുകാലവും 
എത്ര ക്ഷോഭിച്ച തിരമാലകള്‍ പോലും 
കരയോടടുക്കുമ്പോള്‍ സൗമ്യം
പൈതങ്ങളെ പോലെ 
പൈതലായ് തീര്‍ന്നവള്‍

Published in Malayalam News, Jeddah on 2010 September 26, sunday.

ഇഷ്ടം

on Wednesday, February 9, 2011

 സലീം കൂട്ടായി , ജിദ്ദ
---------------------------

ഇഷ്ടം 
എനിക്കൊരിഷ്ടം 
ആരോരു മരിയാത്തോരിഷ്ടം 
ആദിയില്‍ തോന്നിയൊരിഷ്ടം 
ആഴമറിയാത്തോരിഷ്ടം 
ചെമ്പനീര്‍പൂവിന്‍ വസന്തം 
ചെമ്പകത്തേനിന്‍ സുഗന്ധം 
ആമ്പല്‍ പൂവിന്‍ ഇതളില്‍ 
തേന്‍ നുകരാന്‍ റാണിക്കിഷ്ടം 
അല കടലിന്‍ അഴകില്‍ 
കാറ്റിനു മുണ്ടോരിഷ്ടം
ആകാശ ഗംഗയെ പോലെ 
അനന്തമായ് തോന്നിയൊരിഷ്ടം 
ആദമിനുണ്ടായോരിഷ്ടം
ഹവ്വക്കു മുണ്ടായോരിഷ്ടം


Published in Malayalam News, Jeddah, KSA on 2009 December 6 Sunday

ബലിദാനം

on Monday, February 7, 2011

സലീം കൂട്ടായി , ജിദ്ദ 
---------------------
ഇഹ് റാമെന്ന
തൂവെള്ള വസ്ത്രം
അണിഞ്ഞു ഞാന്‍
ഇസ്ലാമിന്‍
പഞ്ചസ്തംഭം
നിറവേറ്റാന്‍
മനസ്സും ശരീരവും
ലബ്ബൈക്കയില്‍
ലയിച്ചീടുന്നു
കാരുണ്യവാനെ
പോരുതീടന്നെ
പാപത്തിന്‍
കയത്തിലാണ്ട എന്നെ
വെള്ളരിപ്രാവിന്‍ ശുദ്ധിയേകാന്‍
മനസ്സിടറി കേഴുന്നു
അറഫയിലും
പിന്നെ മിനായിലും
ആത്മശുദ്ധി ച്ചുരത്തിത്താ
ഉടയോനെ
സകലവും നിന്നില്‍
അര്‍പിക്കുന്നു ഞാന്‍
നീ ഏകനാണ്
നിനക്കാണ് സര്‍വ ശക്തിയും
സകല ചരാചരങ്ങളും
സ്തുതിയര്‍പിക്കുന്നു നിന്നില്‍
നിന്നെയറിയാന്‍ കഴിവേകണേ
ഖലീല്‍ ഇബ്രാഹിം ത്യാഗവും
ഹാജറക്കേകിയ
സംസവും സഫ മര്‍വയും
സ്മരിക്കുന്നു ഞങ്ങള്‍
ആശകളും വികാരങ്ങളും
നിനക്കുവേണ്ടി ബലികഴിക്കുന്നു
പിന്നെ ബലി മൃഗത്തേയും.

Published in Malayalam News, Jeddah, KSA on 2010 November 14 Sunday